പറ്റിക്കാൻ നോക്കേണ്ട, ആകാശത്ത് പാറിപ്പറന്നും ഇനി എഐ ക്യാമറ പണി തരുമെന്ന് എംവിഡി!
റിപ്പോര്‍ട്ടുകള്‍. റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതൽ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു. നിലവിലെ എഐ ക്യാമറകൾക്ക് പുറമെ, ഒരു ജില്ലയിൽ 10 എ ഐ ഡ്രോൺ ക്യാമറകൾ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് ഈ മാസം ആദ്യവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇപ്പോൾ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങൾ നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും പൊലീസിന്‍റെ പരിശോധനയാണ് ആശ്രയം.

No comments
Post a Comment