ചേറ്റം കുന്നിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണ ശ്രമം :കള്ളൻ വീട്ടിൽ കയറുന്ന ദൃശ്യം ഗൾഫിൽ നിന്നും വീട്ടുകാരൻ കണ്ടു
തലശ്ശേരി : ചേറ്റം കുന്നിൽ അടച്ചിട്ട വീട്ടിൽ മോഷണശ മം. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് സി.കെ.പി.മമ്മുവിന്റെ മെഹക് വീട്ടിലാണ് കള്ളൻ കയറിയത്. മമ്മുവും കുടുംബവും ഇപ്പോൾ ഗൾഫിലാണുള്ളത്. മോഷ്ടാവ് വീടിന്റെ ജനൽ കുത്തിത്തുറന്ന് അകത്ത് കയറുന്ന ദൃശ്യം ഗൾഫിൽ നിന്നും മമ്മു മൊബൈൽ ഫോൺ സംവിധാനത്തിലൂടെ നേരിൽ കണ്ടു. ഇദ്ദേഹം വിവരം നൽകിയതിനെ തുടർന്ന് നാട്ടിലുള്ള മരുമകൻ സി.കെ പി .നാസർ എത്തി പരിശോധിച്ച പ്പോഴാണ് മോഷണശ്രമം നടന്നതായി ഉറപ്പിച്ചത്.വീടിന്റെ രണ്ടുനിലകളിലും കള്ളൻ എത്തി തിരച്ചിൽ നടത്തിയിരുന്നു. വീട്ടു സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ നിലയിലാണുളളത്. അലമാരകളെല്ലാം തുറന്ന് പരിശോധിച്ചിട്ടുണ്ട്. അലമാരകളു ടെ താക്കോലുകൾ സ്ഥലത്ത് തന്നെ സൂക്ഷിച്ചതിനാൽ ക ള്ളന് കാര്യങ്ങൾ എളുപ്പമായി. വിലപ്പെട്ടതൊന്നും നഷ്ടപ്പെട്ടതായി സൂചനയില്ല. മൊബൈൽ ഫോൺ, വിദേശ നിർമ്മിത വാച്ച്, തുടങ്ങിയതൊന്നും നഷ്ടപ്പെട്ടിട്ടില്ല. തലശ്ശേരി പോലിസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുത്തു.

No comments
Post a Comment