തളിപ്പറമ്പിൽ ലഹരിരോഗി അക്രമാസക്തനായി; വീട്ടിലുള്ളത് അടിച്ചു തകർത്തു , ഗ്യാസ് സിലിണ്ടർ തുറന്ന് വിടുമെന്നും ഭീഷണി മുഴക്കി ;പോലീസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്: ലഹരിരോഗിയായ പടപ്പേങ്ങാട് സ്വദേശി മൻസൂർ (40) ആണ് അക്രമസക്തനായത്. ഇദ്ദേഹം വീട്ടിലുള്ളത് അടിച്ചു തകർക്കുകയും, മക്കളെ പൂട്ടിയിട്ട് ഗ്യാസ് സിലിണ്ടർ തുറന്ന് വിടുമെന്നും ഭീഷണി മുഴ ക്കി. ഇതോടെ തളിപ്പറമ്പ് ഫയർ ഫോഴ്‌സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റി, പോലീസ് മൻസൂറിനെ കസ്റ്റഡിയിലെടുത്തു.മുമ്പേ മയക്കുമരുന്ന് കേസിൽ പ്രതിയാണിയാൾ.

No comments
Post a Comment