പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാൻ നെഞ്ചില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ: അപൂര്‍വ്വനേട്ടം കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്
കണ്ണൂര്‍ ; ജനിച്ച് പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാൻ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി. ഉത്തര കേരളത്തിലാദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞിന്റെ ജീവന്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ
നവജാത ശിശുക്കളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഡയഫ്രോമാറ്റിക് പാള്‍സി എന്ന ഗുരുതര രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. നെഞ്ചിനെയും വയറിനേയും വേര്‍തിരക്കുന്ന ഡയഫ്രത്തിന്റെ ഇടത് ഭാഗത്തിന് പ്രവര്‍ത്തന ശേഷി കുറഞ്ഞതായിരുന്നു രോഗാവസ്ഥ. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് തടസ്സം ഉണ്ടാക്കി. ഇതോടെ കുഞ്ഞിന് ശ്വാസമെടുക്കാന്‍ സാധിക്കാതായി. ഇതോടെ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാന്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുവാന്‍ ശസ്ത്രക്രിയ ചെയ്ത് പ്രവര്‍ത്തന രഹിതമായ ഡയഫ്രത്തിന്റെ ഇടത് ഭാഗം പ്രവര്‍ത്തനക്ഷമമാക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. ഇത്തരം ഘട്ടങ്ങളില്‍ ശരീരം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്യാറുള്ളത്. വിശദമായ പരിശോധനയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് അഭികാമ്യം എന്ന് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് & ന്യൂബോണ്‍ സര്‍ജറി ടീം ലീഡര്‍മാരായ ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവര്‍ മനസിലാക്കി. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിൻറെ ജീവൻ രക്ഷിച്ചു. ഒരാഴ്ച ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവര്‍ക്കൊപ്പം അനസ്‌തേഷ്യ ഡോക്ടര്‍മാരായ ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. വന്ദന വിശ്വനാഥന്‍, ഡോ. അനീഷ് ലക്ഷ്മണന്‍, ഡോ. റാഷിഫ് മുഹമ്മദ് അഷ്‌റഫ്, ഡോ. ലയ എന്നിവരും നഴ്‌സിംഗ് ടീമംഗങ്ങളായ സീയ, മോളി എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
പീഡിയാട്രിക്സ്, പീഡിയാട്രിക്ക്സ് സർജറി ഡോക്ടർമാരായ വിജയ് ഗണേഷ്, ജിനോസ് ബാബു, ശ്രീകാന്ത് സി നായനാർ, എ ജി എം ഓപ്പറേഷൻസ് വിവിൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
No comments
Post a Comment