പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു
പഴയങ്ങാടി : നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂൺ ഇടിച്ചു തകർത്ത ശേഷം വീട്ടുമതിൽ തകർത്ത് നിന്നു. ഇന്നു രാവിലെ 6 മണിയോടെ വാടിക്കൽ കടവിലാണ് അപകടം.
ആളപായമുണ്ടായില്ല.
മാട്ടൂൽ ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് വഴിയാത്രക്കാരാരുമില്ലാത്തതിനാൽ ദുരന്തമൊഴിവായി. റോഡരികിലെ ട്രാൻസ്ഫോമറിന്റെ തൂണിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. തൊട്ടടുത്ത
യു കെ.ചിപ്പിയുടെ വീട്ടു മതിൽ തകർത്താണ് കാർ നിന്നത്. അപകടത്തിൽ കാറും തകർന്ന നിലയിലാണ്.
No comments
Post a Comment