Header Ads

  • Breaking News

    വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം




    സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപി നിയമലംഘകരും പിഴ ഒടുക്കേണ്ടിവരുമെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ്.ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ് രേഖാമൂലം നൽകിയ വിവരാവകാശ മറുപടി ലഭിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം നിലവിലില്ലെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ( VIP should pay fine if caught for traffic violation )

    വിഐപി വാഹനങ്ങളെ എഐ ക്യാമറാ നിയമലംഘനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന പ്രസ്ഥാവനക്കെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങൾ ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനവ്യക്തികൾക്ക് പിഴ ഇളവില്ലെന്ന് മോട്ടോർവാഹനവകുപ്പ് തന്നെ വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കുളള മറുപടിയിലാണ് മോട്ടോർവാഹനവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്

    എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബോബൻ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് വകുപ്പ് മറുപടി നൽകിയിട്ടുമില്ല.

    എഐ ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ഘട്ടങ്ങളിൽ വിഐപി നിയമലംഘകരെ ഒഴിവാക്കിയാൽ ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് പരാതിക്കാരനായ ബോബൻ മാട്ടുമന്ത പറയുന്നത്.


    No comments

    Post Top Ad

    Post Bottom Ad