Header Ads

  • Breaking News

    ഐ എച്ച് ആർ ഡി: എൻ ആർ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



     

    ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം (0484-2575370, 8547005097), ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), പൂഞ്ഞാർ (9562401737, 8547005035), കൊട്ടാരക്കര (0474-2458764,8547005039) എന്നിവിടങ്ങളിൽ പ്രവൃത്തിക്കുന്ന 9 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ എൻ ആർ ഐ സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റിലൂടെ(പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. മെയ് 23ന് രാവിലെ 10 മണി മുതൽ ജൂൺ 15ന് വൈകിട്ട് അഞ്ച്് മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനു ബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് www.ihrd.ac.in/ഇമെയിൽ. ihrd.itd@gmail.com

    No comments

    Post Top Ad

    Post Bottom Ad