അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയിൽ
പയ്യന്നൂര്‍: റെയില്‍വേ സ്റ്റേഷന് സമീപം റെയിൽപാളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്‌റ്റേഷന്റെ വടക്കുഭാഗത്ത് മേല്‍പ്പാലം അവസാനിക്കുന്ന ഭാഗത്താണ് ഇന്നുരാവിലെ റെയിൽ പാളത്തിൽ മൃതദേഹം നാട്ടുകാർ കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഏകദേശം 30 വയസു പ്രായം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹമാണ് കാണപ്പെട്ടത്.
ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ തല ചിതറിയ നിലയിലാണ്.നീല ജീന്‍സും കറുത്ത ടീഷര്‍ട്ടുമാണ് വേഷം.പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

No comments
Post a Comment