Header Ads

  • Breaking News

    വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി.



    തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി. പട്ടുവം ആശാരി വളവിൽ താമസിക്കുന്ന സിസിടിവിടെക്നീഷ്യൻ കിഴക്കേപുരയിൽ ആദർശിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59. വൈ. 1578 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്. വീട്ടിലേക്ക് ബൈക്ക് കൊണ്ടുപോകാൻ റോഡ് സൗകര്യമില്ലാത്തതിനാൽശനിയാഴ്ച തൊട്ടടുത്ത
    അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാൻ ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായത്.വീട്ടുടമയായ അയൽവാസി വീടുപൂട്ടി ബന്ധു ഗൃഹത്തിൽ പോയ തക്കം നോക്കിയാണ് ബൈക്ക് മോഷണം പോയത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad