നിരോധിത കുടിവെള്ള കുപ്പികൾ പിടിച്ചു
കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്‌മെൻറ് സ്ക്വാഡ് തിങ്കളാഴ്ച പാനൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. പാനൂർ- തലശ്ശേരി റോഡിലെ ശ്രീനാരായണ ട്രേഡേഴ്സ്, എം ആർ എ ബേക്കറി എന്നിവിടങ്ങളിൽ നിന്നായി 300 മില്ലിയുടെ 2000 കുപ്പികളാണ് പിടിച്ചത്.
അര ലിറ്റർ വരെയുള്ള കുപ്പികളിൽ കുടിവെള്ളം വിൽക്കാൻ മാത്രമേ നിയമ പ്രകാരം അനുമതിയുള്ളൂ. പൂക്കോം ടൗണിലെ കൺസ്യൂമർ അസോസിയേറ്റ്സ്, റീഗൽ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചു. നാല് സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴ ചുമത്തി. തുടർ നടപടികൾക്കായി നഗരസഭയ്ക്ക് നിർദേശം നൽകി.

No comments
Post a Comment