മലയാള സാഹിത്യത്തിന് നല്‍കുന്നത് സമഗ്ര സംഭാവന; തകഴി പുരസ്കാരം എം. മുകുന്ദന്
Type Here to Get Search Results !

മലയാള സാഹിത്യത്തിന് നല്‍കുന്നത് സമഗ്ര സംഭാവന; തകഴി പുരസ്കാരം എം. മുകുന്ദന്





തകഴി പുരസ്കാരം നോവലിസ്റ്റ് എം. മുകുന്ദന്‍ അര്‍ഹനായി. ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തകഴി സ്മാരകം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.

മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് എം. മുകുന്ദന് അവാര്‍ഡ് നല്‍കുന്നത്.

അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ പതിനെഴിന്ന് തകഴിയുടെ ജന്മദിനത്തില്‍ തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാര വിതരണം ചെയ്യുമെന്ന് സ്മാരക സമിതി ചെയര്‍മാന്‍ ജി. സുധാകരന്‍, സെക്രട്ടറി കെ.ബി അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad