Header Ads

  • Breaking News

    മര്യാദയില്ലാത്ത മണ്ണെടുപ്പ്-സംസ്ഥാനപാതയില്‍ റോഡ് തിരിച്ചറിയാനാവാതായി-




    തളിപ്പറമ്പ്: മര്യാദയില്ലാത്ത മണ്ണെടുപ്പിന്റെ ദുരിതം പേറി നാട്ടുകാരും യാത്രക്കാരും.

    തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പനക്കാട് വളവില്‍ കഴിഞ്ഞ കുറച്ചുനാളായി നടന്നുവരുന്ന മണ്ണെടുപ്പില്‍ പൊറുതിമുട്ടി നാട്ടുകാരും സംസ്ഥാനപാതയിലെ യാത്രക്കാരും.

    ഇന്ന് പുലര്‍ച്ചെ ആള്‍ട്ടോകാര്‍ റോഡരികിലെ കൊടും താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതും ഈ മണ്ണെടുപ്പ് തന്നെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

    നൂറുകണക്കിന് ടിപ്പര്‍ലോറികളാണ് രാത്രിയില്‍ ഇവിടെ നിന്നും മണ്ണുമായി പോകുന്നത്.

    ദേശീയപാതയുടെ പ്രവൃത്തിക്ക് വേണ്ടിയാണ് മണ്ണെടുക്കുന്നതെന്നും ജിയോളജി വിഭാഗത്തിന്റെ രേഖകളുണ്ടെന്നും മണ്ണെടുപ്പുകാര്‍ പറയുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായി വിശ്വാസയോഗ്യമല്ല.

    നിരവധി ലോറികള്‍ മണ്ണുമായി കടന്നുപോകുന്നതിനാല്‍ സംസ്ഥാനപാതയിലാണ് മണ്ണ് മുഴുവന്‍ നിക്ഷേപിക്കപ്പെടുന്നത്.

    ഇത് കാരണം ഏതാണ് റോഡ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ പ്രദേശം പൂര്‍ണമായി മണ്ണില്‍ കുളിച്ച നിലയിലാണ്.

    നിത്യേന നിരവധി ഇരുചക്രവാഹനങ്ങല്‍ ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്.

    മണ്ണില്‍ പുതഞ്ഞാണ് മുക്ക വാഹനങ്ങളും തെന്നിവീഴുന്നത്.

    മണ്ണ് എടുക്കുന്നവര്‍ പാലിക്കേണ്ട മുന്‍കതുതലുകളോ മര്യാദകളോ പാലിക്കാതെ നടത്തുന്ന ഈ പ്രവൃത്തി അടിയന്തിരമായി അവസാനിപ്പിക്കുകയോ അല്ലാത്തപക്ഷം

    മുന്‍കരുതലുകളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

    ഇന്നത്തെ നില തുടര്‍ന്നാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നും നാട്ടുകാര്‍ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad