Header Ads

  • Breaking News

    സീബ്രാ ലൈൻ ഉണ്ട്, പക്ഷേ കാണാനില്ല




    കേളകം : കേളകം അടക്കാത്തോട് ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായി സീബ്രാലൈൻ വരച്ചിട്ടുണ്ട്. പക്ഷേ ഇത് കണ്ടുപിടിക്കണം എങ്കിൽ ഭൂതക്കണ്ണാടി വെച്ച് നോക്കണം എന്നാണ് നാട്ടുകാർ പറയുന്നത്. കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ഈ സീബ്രാലൈൻ പുതുക്കി വരക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മലയോര മേഖലയിൽ

    ഏറ്റവും തിരക്കുള്ള ടൗൺ ആണ് കേളകം ടൗൺ. പേരാവൂർ -കേളകം – കൊട്ടിയൂർ മെയിൻ റോഡിൽ നിന്നും അടയ്ക്കാത്തോട് ഭാഗത്തേക്കും, കേളകം ബസ്റ്റാൻഡ് ഭാഗത്തേക്ക് തിരിയുന്ന ജംഗ്ഷനിലാണ് കാൽനടയാത്രക്കാർക്കായി സീബ്രാ ലൈൻ വരച്ചിരിക്കുന്നത്.

    റോഡ് മുറിച്ചു കടക്കാനായി വളരെ സമയം കാത്തുനിൽക്കുകയാണ് കാൽനട യാത്രക്കാർ ഇവിടെ. വളരെ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഇവിടുത്തെ സീബ്രാലൈൻ കാണാൻ കഴിയു. വാഹനം ഓടിക്കുന്നവരും ഇത് ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ റോഡ് മുറിച്ചു കിടക്കുന്നവരെ ഇവർ ഇവർ ഗൗനിക്കാറുമില്ല. പല ബസുകളും സീബ്രാ ലൈനിൽ നിർത്തിയാണ് ആളുകളെ കയറ്റി ഇറക്കുകയും ചെയ്യുന്നത് .

    ആളുകൾ റോഡുകൾ മുറിച്ചു കിടക്കുമ്പോൾ അമിതവേഗത്തിൽ വാഹനങ്ങൾ വന്നാൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ആർ ടി യോ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സീബ്രാലൈൻ തെളിഞ്ഞു കാണാത്ത കേളകം ജംഗ്ഷനിൽ എന്ത് നടപടി എടുക്കും എന്നാണ് ഡ്രൈവർമാരും. നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത് ഇതേ അവസ്ഥ തന്നെയാണ് കേളകം പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള സീബ്രാലൈനിനും.

    No comments

    Post Top Ad

    Post Bottom Ad