Header Ads

  • Breaking News

    കല്യാശ്ശേരിയിൽ ‘ഹലോ ഡോക്ടർ’


    ക​ണ്ണൂ​ർ: രോ​ഗി​ക​ൾ​ക്ക് ഏതു​സ​മ​യ​വും ഡോ​ക്ട​റു​മാ​യി സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഹ​ലോ ഡോ​ക്ട​ർ പ​ദ്ധ​തി​യു​മാ​യി ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​ക്ക് ജി​ല്ല വി​ക​സ​ന സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തി​നു​പു​റ​മെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ര​വ​ധി നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്കി​ന്റെ ത​ന​തു​ഫ​ണ്ടി​ൽ നി​ന്ന് മൂ​ന്ന് ല​ക്ഷം ചെല​വ​ഴി​ച്ചാ​ണ് ഹ​ലോ ഡോ​ക്ട​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

    സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ക്കു​ന്നമു​റ​ക്ക് പ​ദ്ധ​തി തു​ട​ങ്ങു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഡി. ​വി​മ​ല അ​റി​യി​ച്ചു.

    ഹ​ലോ ഡോ​ക്ട​റി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് ഏ​ത് സ​മ​യ​വ​വും ഫോ​ണി​ൽ വി​ളി​ച്ച് സം​ശ​യനി​വാ​ര​ണം ന​ട​ത്താം. ഇ​തി​നാ​യി പ്ര​ത്യേ​ക കാ​ൾ സെ​ന്റ​ർ സം​വി​ധാ​നം ആ​രം​ഭി​ക്കും. കൂ​ടാ​തെ ഡോ​ക്ട​റെ നേ​രി​ട്ട് കാ​ണേ​ണ്ട​വ​ർ​ക്ക് മാ​ട്ടൂ​ൽ സി.​എ​ച്ച്.​സി​യി​ൽ ഇ​തി​നാ​യു​ള്ള സൗ​ക​ര്യ​വും തു​ട​ർ ചി​കി​ത്സ​ക്കു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തെ​ന്ന് വി​മ​ല പ​റ​ഞ്ഞു.

    പ​ദ്ധ​തി​ക്കാ​യി മാ​ട്ടൂ​ൽ സി.​എ​ച്ച്.​സി കേ​ന്ദ്രീ​ക​രി​ച്ച് ഇ​തി​നാ​യി പ്ര​ത്യേ​ക ഡോ​ക്ട​റെ നി​യ​മി​ക്കും. 24 മ​ണി​ക്കൂ​റും ​ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ​ദ്ധ​തി തു​ട​ങ്ങാ​നാ​ണ് നീ​ക്കം.

    സ്ത്രീ​ക​ൾ​ക്ക് കൗ​ൺ​സ​ലി​ങ്ങി​നാ​യി സ്പ​ർ​ശം പ​ദ്ധ​തി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ഉ​ട​ൻ തു​ട​ങ്ങും.

    ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ഇ​തി​നാ​യി കൗ​ൺ​സലി​ങ്ങ് കേ​ന്ദ്രം തു​ട​ങ്ങും. ഇ​വി​ടെ ഒ​രു കൗ​ൺ​സല​റെ​യും നി​യ​മി​ക്കും. പെ​ൺ​കു​ട്ടി​ക​ൾ​ക്കും വീ​ട്ട​മ്മാ​ർ​ക്കും ഓ​ൺ​ലൈ​നാ​യി ഫോ​ണി​ലൂ​ടെ​യും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ടും കൗ​ൺ​സലി​ങ് ന​ൽ​കു​ക​യെ​ന്ന​താ​ണ് സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ര​ണ്ട് ല​ക്ഷ​മാ​ണ് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

    ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ഒ​രു ല​ക്ഷം വ​ക​യി​രു​ത്തി ‘ഹാർ​ട്ട് ദ ​സേ​വ​ർ’ എ​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. ഹൃ​ദ്രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും രോ​ഗി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു​ള്ള പ​രി​ശീ​ല​ന​വു​മാ​ണ് ഇ​തി​ലൂ​ടെ ന​ൽ​കു​ക.

    പ്ര​ധാ​ന​മാ​യും ​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക. ഇ​തി​നാ​യി വി​ദ​ഗ് ധ ​പ​രി​ശീ​ല​ക​നെ​യും ബ്ലോ​ക്കി​ന് കീ​ഴി​ൽ നി​യ​മി​ക്കും. എ​രി​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കീ​ഴി​ലു​ള്ള സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്കാ​യി ര​ണ്ട് മു​റി കെ​ട്ടി​ട​ത്തിനും ര​ണ്ട് ഡ​യ​ലി​സി​സ് മെ​ഷീ​ൻ അ​നു​വ​ദി​ക്കാ​നും ബ്ലോ​ക്കി​ന് കീ​ഴി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

    ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ‘അ​നു​യാ​ത്ര’

    ഭി​ന്ന​ശേഷി​ക്കാ​ർ​ക്ക് ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണ​വു​മാ​യി ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി. ‘അ​നു​യാ​ത്ര’ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​ലാ​ണ് വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കി​യ​ത്. പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ഷാ​ജി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റു പേ​ർ​ക്കാ​ണ് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്ത​ത്. 7,62,000 രൂ​പ​യാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​ത്.


    No comments

    Post Top Ad

    Post Bottom Ad