Header Ads

  • Breaking News

    ശുദ്ധ വായു ഇല്ലാതെ പൊടി ശ്വസിച്ച് ജീവിക്കുകയാണ് കണ്ണൂർ നഗരവാസികൾ ; പൊടി ശല്യം കാരണം വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു .



    കണ്ണൂർ : കണ്ണൂർ നഗരത്തിന് ശുദ്ധ വായു നഷ്ടപ്പെട്ടിട്ട് ആറുമാസമായി .പ്രദേശത്തെ റോഡുകൾ ഒരുമിച്ച് വെട്ടിപൊളിച്ചതാണ് പൊടി ശല്യം രൂക്ഷമാകാൻ കാരണമായത് . കോർപറേഷന്റെയും, കരാറുകാരന്റെയും അനാസ്ഥയാണ് പോടീ ശല്യം കൂടാൻ കാരണം.പത്തോളം റോഡുകൾ കാൽ നട ക്ക് പോലും യോഗ്യമല്ലാത്ത രീതിയിൽ ദയനീയമാണ് .

    പൊടി ശല്യം കാരണം കച്ചവട സ്ഥാപനത്തിലേക്ക് ആളുകൾ വരാതെയായി ,വ്യാപാരികൾ രോഗികളാകുന്ന അവസ്ഥയും തുടങ്ങി ,ലക്ഷക്കണക്കിന് സാധനങ്ങൾ പൊടി പിടിച്ച് ഉപേക്ഷിക്കേണ്ട നിലയിലാണ് ണ് .ചൂടും ,പൊടിയും കാരണം പൊറുതി മുട്ടിയ വ്യാപാരികൾ ഇന്ന് ഉച്ചവരെ വ്യാപാര സ്‌ഥാപനങ്ങൾ അടച്ച് കോർപറേഷന്ന് മുമ്പിൽ ധർണ നടത്തി . മുനീശ്വർ കോവിൽ റോഡ് ഉപരോധിച്ചു.


    No comments

    Post Top Ad

    Post Bottom Ad