കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഒഎന്‍ഡിസി നെറ്റ്വര്‍ക്ക് വഴിയും ലഭ്യമാകും. നെറ്റ്വര്‍ക്കിലൂടെ ഉത്പന്നങ്ങളുടെ വില്‍പ്പന ആരംഭിക്കുകയാണെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
സ്വതന്ത്ര നെറ്റ്വര്ക്കില് കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിച്ച പലചരക്ക്, ഫാഷന്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്നിവയടക്കം 138 ഉത്പന്നങ്ങള്‍ ഇതില്‍ ലഭ്യമാവും. ധാരണാപത്രം ഒപ്പിട്ടശേഷം കൂടുതല്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.