Header Ads

  • Breaking News

    കണ്ണൂരിൽ നാളെ കടകളടച്ച് പ്രതിഷേധിക്കും



    കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മലിനജല പ്ലാന്റിന്റെ പേരിൽ കണ്ണൂർ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയ വിഷയത്തിൽ വ്യാപാരസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 09.03.2023 വ്യാഴാഴ്ച ഉച്ചവരെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കും.

    കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കാനും കണ്ണൂർ കോർപ്പറേഷൻ മർച്ചന്റ് ചേംബർ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

    യോഗത്തിൽ പ്രസിഡന്റ് എം.വി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മഹേഷ് ചന്ദ്രബാലിഗ, കെ.സുരേന്ദ്രൻ, എം.കെ.അബ്ദുനിസാർ, സാജിദ് എസിക, ഇ.നൗഫൽ, ഫൈസൽ പിലാക്കീൽ, ഷുഹൈബ് മുഹമ്മദ്, ജാബിർ പ്ലാസ്റ്റ, എ.പി.ഹിദായത്തുള്ള, കെ.റയീസ്, അഖിൽകൃഷ്ണ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad