ഓൺലൈൻ സേവനങ്ങളിലേക്കും വിജിലൻസ് കണ്ണ്
Type Here to Get Search Results !

ഓൺലൈൻ സേവനങ്ങളിലേക്കും വിജിലൻസ് കണ്ണ്



തിരുവനന്തപുരം : സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾക്കായി നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. ഓൺലൈനിലെ സോഫ്റ്റ്‌വെയറുകളിൽ പഴുത് കണ്ടെത്തി അഴിമതിക്ക് സാധ്യതയുണ്ടെങ്കിൽ അത് പരിഹരിക്കാനാണ് ഈ നടപടി. ഇതിനായി രാജ്യത്തെ സ്റ്റാർട്ടപ്പ് കമ്പനികളുമായി ചർച്ചയിലാണ് വിജിലൻസ്. ഇതുസംബന്ധിച്ച ശുപാർശ മുഖ്യമന്ത്രിക്കു വിജിലൻസ് ഡയറക്ടർ സമർപ്പിച്ചു.  

സർക്കാർ സേവനങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയറുകളുടെ ചുമതലയുള്ളവരുമായുള്ള കൂടിക്കാഴ്ച നടക്കും. ഓൺലൈൻ സേവനങ്ങളിൽ അഴിമതിക്കു പഴുതുണ്ടെങ്കിൽ അത് സോഫ്റ്റ്‌വെയർ വഴി വിജിലൻസിന് കിട്ടാനുള്ള സംവിധാനമാണ് ആലോചിക്കുന്നതെന്നു വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് ഏബ്രഹാം പറഞ്ഞു. വിജിലൻസിൽ പുതിയ സൈബർ ഫൊറൻസിക് അന്വേഷണ വിഭാഗവും രൂപീകരിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad