Header Ads

  • Breaking News

    എ.ടി.എം കൗണ്ടർ അടിച്ചു തകർത്തു: യുവാവ് അറസ്റ്റിൽ



    കണ്ണൂർ നഗരമധ്യത്തിലെ എ.ടി.എം കൗണ്ടർ അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും പൊയ്ത്തുംകടവിലെ താമസക്കാരനുമായ ഷംഷാദ് അൻസാരി (35) ആണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. നിർമ്മാണ തൊഴിലാളിയാണ്. വൈശ്യാ ബാങ്കിന്റെ കണ്ണൂർ പാറക്കണ്ടിയിലെ എ.ടി.എമ്മിന്റെ കാബിന്റെ ഗ്ലാസ് ചില്ലുകളാണ് അടിച്ച് തകർത്തത്. എ.ടി.എം മിഷനിൽ പണം ഇല്ലാത്തതിനാലുള്ള പ്രകോപനമാണ് ഗ്ലാസ് ചില്ലുകൾ തകർത്തത് എന്നാണ് യുവാവ് പറയുന്നത്. എന്നാൽ, മോഷണ ശ്രമമാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ബാങ്ക് മാനേജരുടെ പരാതി പ്രകാരമാണ് കേസ്.


    No comments

    Post Top Ad

    Post Bottom Ad