Header Ads

  • Breaking News

    കണ്ണൂർ തെക്കി ബസാർ മേൽപ്പാലം നീളം ഒരു കിലോമീറ്ററിലേറെ



    കണ്ണൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന കണ്ണൂർ തെക്കിബസാറിലെ മേൽപ്പാലത്തിനായുള്ള സ്ഥലമെടുപ്പിന്റെ ഭൂരിഭാഗവും പൂർത്തിയായി. എ.കെ.ജി. ആസ്പത്രിക്കും മക്കാനിക്കും ഇടയിലുള്ള സ്ഥലത്തുനിന്ന്‌ ആരംഭിച്ച് കണ്ണൂർ ഡി.സി.ഇ. ഓഫീസിന് സമീപംവരെ പണിയുന്ന മേൽപ്പാലത്തിന് 1.1 കിലോമീറ്ററാണ് നീളം. 10.9 മീറ്റർ വീതിയുണ്ടാകും. ഏഴര മീറ്ററായിരിക്കും സർവീസ് റോഡുകൾക്ക് വീതി. സർവീസ് റോഡുകൾക്ക് ഇരുഭാഗത്തുമായി രണ്ട് മീറ്റർ വീതിയിൽ ഇരുഭാഗത്തും കാൽനടപ്പാതയും മികച്ച ഓവുചാൽ സംവിധാനവും ഉണ്ടാകും. നിലവിലുള്ള റോഡിനു മുകളിൽ തൂണുകളിലായിരിക്കും മേൽപ്പാലം ഉറപ്പിക്കുക.


    No comments

    Post Top Ad

    Post Bottom Ad