Header Ads

  • Breaking News

    വാഹനത്തിൽനിന്ന് ഓയിൽ ചോർന്ന് അപകടക്കെണിയായിp




    കൂത്തുപറമ്പിൽ വാഹനത്തിൽ നിന്ന് റോഡിലേക്ക് ഓയിൽ ചോർന്ന് അപകട കെണിയായി ഇരുചക്ര വാഹനങ്ങൾ തെന്നി വീണു.കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മൂര്യാട് റോഡ് ജങ്ഷനിലാണ് ഓയിൽ ചോർന്നത്.ഞായറാഴ്ച രാത്രിയാണ് സംഭവം.

    കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയെത്തി റോഡിൽ ഓയിൽ പരന്ന മൂന്ന് ഭാഗത്ത് ജെല്ലിപ്പൊടി വിതറിയെങ്കിലും തിങ്കളാഴ്ച രാവിലെ ഇതിന് മുകളിലൂടെ കടന്ന്പോയ വാഹനങ്ങളിൽ മൂന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.ജെല്ലിപ്പൊടിയിൽ കയറിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നി വീഴുകയായിരുന്നു. യാത്രികർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടുമുണ്ട്.

    വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ പിഷനിത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെ വെള്ളം ചീറ്റി അപകടക്കെണി ഒഴിവാക്കി.


    No comments

    Post Top Ad

    Post Bottom Ad