Header Ads

  • Breaking News

    പയ്യന്നൂരിൽ 16 കുപ്പി മദ്യം പിടികൂടി



    പയ്യന്നൂർ.അളവിൽ കൂടുതൽ മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. ടൗണിൽ നടത്തിയ പരിശോധനയിൽ എട്ട് കുപ്പി മദ്യവുമായി കോറോം പള്ളിത്തറയിലെ കെ.വി.തമ്പാൻ (70), രാമന്തളി കണ്ണങ്ങാട്ട് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ എട്ട് കുപ്പി മദ്യവുമായി കണ്ണങ്ങാട്ട് സ്വദേശി കെ.സുഭാഷ് (40) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരി യും സംഘം അറസ്റ്റു ചെയ്തത്.റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ഖാലിദ് ടി, സുരേഷ് ബാബു സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ്‌ കെ വി, വിനോദ് കെ, ഡ്രൈവർ പ്രദീപ് എം വി എന്നിവരും ഉണ്ടായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad