Header Ads

  • Breaking News

    കണ്ണൂരിൽ നിന്ന് പോയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

    പറവൂർ: കണ്ണൂരിൽനിന്ന് ശബരിമലയിലേക്കുപോയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച പുലർച്ച നാലിന് പെരുവാരം വളവിലായിരുന്നു അപകടം. ബസ് ഡ്രൈവർ പ്രദീപ്, ജനാർദനൻ എന്നിവർക്കാണ് പരിക്കേറ്റത്.

    ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ല. അപകടത്തിൽപെട്ട ബസിന്റെ ഉടമകൾ മറ്റൊരു ബസ് സജ്ജമാക്കിയശേഷം തീർഥാടകർ ശബരിമലയിലേക്ക് യാത്ര തുടർന്നു.

    No comments

    Post Top Ad

    Post Bottom Ad