Header Ads

  • Breaking News

    സന്ദർശക പാസ് ഏർപെടുത്തി




     പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ്   നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേൽനോട്ടം. ഉച്ചക്ക് 1 മണി  മുതൽ 4 മണി വരെ  സന്ദർശനപാസ്സ്  ലഭ്യമാണ്. അത്യാഹിത വിഭാഗം, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, കാർഡിയോളജി എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം 4 മണി മുതൽ  6 മണി വരെ  പാസ് ഇല്ലാതെയും സന്ദർശനം  അനുവദിക്കുന്നതാണ്  എന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ്  സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ്  എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad