വോട്ടർപട്ടിക പുതുക്കൽ: വ്യാഴാഴ്ച വരെ പേര് ചേർക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ ഡിസംബർ എട്ട് വ്യാഴാഴ്ച കൂടി പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായ മുഴുവനാളുകളും പേര് ചേർക്കാനുള്ള അപേക്ഷ വ്യാഴാഴ്ച തന്നെ സമർപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അഭ്യർഥിച്ചു. വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ, നാഷനൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി വോട്ട് ചേർക്കാം.
അത്‌ലറ്റിക് മത്സരങ്ങൾ മാറ്റി
ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി മാങ്ങാട് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് ട്രാക്കിൽ ഡിസംബർ 10ന് നടത്താൻ തീരുമാനിച്ച അത്‌ലറ്റിക് മത്സരങ്ങൾ മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
പയ്യന്നൂരിൽ തൊഴിൽമേള 10ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, വി എച്ച് എസ് ഇ പയ്യന്നൂർ മേഖല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ എന്നിവ ചേർന്ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. ഡിസംബർ 10ന് രാവിലെ 9.30ന് പയ്യന്നൂർ എ കെ എസ് ജി വി എച്ച് എസ് എസിൽ ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത അധ്യക്ഷത വഹിക്കും. 45 തൊഴിൽ സ്ഥാപനങ്ങളിലെ 350 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. താൽപര്യമുള്ളവർ www.schoolhelp.in/jobfair/registration.php എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 04972700831
ക്ഷേമനിധി സെസ് അദാലത്ത് 31 വരെ
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ തൊഴിൽ വകുപ്പ് ജില്ലാ ലേബർ ഓഫീസിൽ നടത്തുന്ന അദാലത്ത് ഡിസംബർ 31ന് അവസാനിക്കും. അസസ്‌മെന്റ് ഉത്തരവ് നൽകിയതും റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചതുമായ ഫയലുകളിൽ ഗാർഹിക കെട്ടിട ഉടമകൾക്ക്
പൂർണമായും വാണിജ്യ കെട്ടിടങ്ങൾക്ക് 50 ശതമാനവും പലിശ ഇളവ് അദാലത്തിൽ അനുവദിക്കും. കെട്ടിട ഉടമകൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോൺ: 0497 2700353.
കൗൺസലിംഗ് സൈക്കോളജി
എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൽ ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക
No comments
Post a Comment