Header Ads

  • Breaking News

    പിലാത്തറയിൽ ഇലക്ട്രിക് സ്‌കൂട്ടർ കടയിൽ വൻ തീ പിടുത്തം;ലക്ഷങ്ങളുടെ നാശ നഷ്ടം




    പിലാത്തറ : ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പിലാത്തറയിലെ റൂട്ട് മാർസ് ട്രേഡേഴ്‌സ് ഷോർറൂമിൽ വൻ തീ പിടുത്തം ഉണ്ടായത് . ഇലക്‌ട്രിക്‌ സ്‌കൂട്ടറിന്റെ ബാറ്ററി റീചാർജ് ചെയ്യുമ്പോൾ പൊട്ടി തെറിച്ചാണ് തീ പിടുത്തം ഉണ്ടായത് .കത്തുണ്ടായിരുന്ന സ്‌കൂട്ടറുകൾ പുറത്തേക്ക് വെച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി .കടയിലുണ്ടായിരുന്ന ബാറ്ററികളടക്കം മറ്റു ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം .പയ്യന്നൂർ ഫയർ ഫോഴ്‌സ് വന്നാണ് തീ അണച്ചത് .

    No comments

    Post Top Ad

    Post Bottom Ad