അഴീക്കൽ ബോട്ടിൽനിന്ന് കാൽ തെന്നി പുഴയിൽ വീണ് മീൻപിടിത്തക്കാരൻ മരിച്ചു
അഴീക്കോട് : അഴീക്കൽ ജെട്ടിയിൽ നിർത്തിയിട്ട ബോട്ടിൽനിന്ന് കാൽ തെന്നി പുഴയിൽ വീണ് മീൻപിടിത്തക്കാരൻ മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സൂസ പാക്യ (57) മാണ് മരിച്ച ത്. ബുധനാഴ്ച രാത്രി 9. 30-ഓടെയാണ് സംഭവം. തമിഴ്നാട് കുളച്ചലിൽ നിന്ന് വന്ന സിയോൺ എന്ന ബോട്ടിൽനിന്നാണ് വീണത്. ബോട്ടിലുള്ള മറ്റ് മീൻപിടിത്ത തൊഴിലാ ളികൾ ബഹളം കൂട്ടി. ഉടൻ കോസ്റ്റൽ പോലീ സും വളപട്ടണം പോലീസും അഗ്നിരക്ഷാസേനയും മറൈൻ എൻഫോ സെന്റിന്റെ രക്ഷാബോട്ടും എത്തി. അരമണി ക്കൂർ തിരഞ്ഞതിനെ തുടർന്ന് ജെട്ടിയിൽനിന്ന് രാത്രി 10.30-ഓടെ മൃതദേഹം കണ്ടെത്തി. മൃത ദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments
Post a Comment