Header Ads

  • Breaking News

    മന്ത്രി കെ.രാജൻ, കെ.കെ.ശൈലജ എന്നിവരുൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജുകൾ പണം തട്ടാന്‍ ഹാക്ക് ചെയ്തു




    കൊച്ചി: മന്ത്രിയുൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടാൻ ഉപയോഗിച്ചു. മന്ത്രി കെ. രാജൻ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവരരുടെയുൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്തത്. വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനും കമ്പ്യൂട്ടറുകളിലെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ചോർത്താനുമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

    വ്യാജ ലോട്ടറിയുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങൾ ചോർത്തുന്ന സോഫ്‌റ്റ്‌വെയർ അടങ്ങിയ ലിങ്കുകളും ഹാക്ക് ചെയ്ത സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്താരുന്നു തട്ടിപ്പ്. മന്ത്രി കെ രാജന്റെ ഫേസ്ബുക്ക് പേജിൽവ നിന്ന് ഇത്തരത്തിൽ രണ്ടായിരത്തിലേറെ പോസ്റ്റുകളാണ് നീക്കം ചെയ്തത്.

    തന്റെ ഫെയ്സ്ബുക് പേജ് തിരികെ ലഭിച്ച വിവരം മന്ത്രി ഇന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കൊച്ചി കോർപറേഷൻ മേയർ അനിൽകുമാർ, ആലുവ എംഎൽഎ അൻവർ സാദത്ത്, കുന്നത്തുനാട് മുൻ എംഎൽഎ വി.പി.സജീന്ദ്രൻ, മന്ത്രി വിഎൻ വാസവന്‍, മുൻ മന്ത്രി കെകെ ശൈലജ തുടങ്ങിയ നിരവധി പേരുടെ ഫേസ്ബുക്ക് പേജുകൾ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

    നിരവധി സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സജീവ ഫേസ്ബുക്ക് പേജുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പോസ്റ്റ് ചെയ്യുന്ന ലിങ്കുകൾ വഴി നിരവധിപ്പേരുടെ മൊബൈൽ ഫോണുകളിലേക്കു നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യം.


    No comments

    Post Top Ad

    Post Bottom Ad