Header Ads

  • Breaking News

    സ്ത്രീകള്‍ക്കായി ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുമായി നോളജ് ഇക്കോണമി മിഷന്‍



    വിവിധ കാരണങ്ങളാല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി കേരള നോളജ് ഇക്കോണമി മിഷന്റെ ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതി. പദ്ധതിയുടെ ജില്ലാതല വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് സ്വകാര്യ മേഖലയില്‍ പരമാവധി തൊഴില്‍ അവസരം ലഭ്യമാക്കുക, നോളജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ അന്വേഷകരില്‍ എത്തിക്കുക, ഡി ഡബ്ല്യു എം. എസ് പോര്‍ട്ടലിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

    പ്രാദേശിക തൊഴില്‍ ദാതാക്കളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി സ്ത്രീകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. mഇതിനായി രണ്ടുമാസത്തെ തീവ്ര ക്യാമ്പയിന്‍ നടത്തും.
    നോളജ് മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സര്‍വ്വേയില്‍ പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള,

    59 വയസ്സില്‍ താഴെ പ്രായമുള്ള 53 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരില്‍ 58% സ്ത്രീകളാണ്. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

    ആദ്യഘട്ടം മാര്‍ച്ച് എട്ടിന് വനിത ദിനത്തില്‍ പൂര്‍ത്തിയാകും.
    നോളജ് മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ഇ വിജയന്‍ മാസ്റ്റര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad