Header Ads

  • Breaking News

    എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി




    ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിങ്ങോലി, കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്നേഹതീരത്തു വീട്ടില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യയാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമൂല്യ.

    അമൂല്യയുടെ അമ്മ ലൗസി വിദേശത്തായതിനാല്‍ അമ്മൂമ്മ ശാന്തയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.രാവിലെ ഉറക്കമുണർന്നതിനുശേഷം പെൺകുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു മുകളിലത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടത്. പെട്ടെന്നു തന്നെ നാട്ടുകാരുടെ സഹായത്താൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    പഠനവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ശകാരിച്ചതാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരീലക്കുളങ്ങര പോലീസ് പറഞ്ഞു. സഹോദരന്‍: അമല്‍. സംസ്‌കാരം ബുധനാഴ്ച 11-നു വീട്ടുവളപ്പില്‍.


    No comments

    Post Top Ad

    Post Bottom Ad