Header Ads

  • Breaking News

    മെസ്സി വിരമിക്കുന്നു?; ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള അവസാന കളി





    ദോഹ: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതായി സൂചന. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിലെ ഫൈനലോടെ മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള കളി അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പ്രദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    വാര്‍ത്ത മെസ്സി സ്ഥിരീകരിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന. 'ഈ നേട്ടം കൈവരിച്ചതില്‍ താന്‍ വളരെ സന്തുഷ്ടനാണ്. ഫൈനലിലെ അവസാന കളിയോടെ ലോകകപ്പിലെ യാത്ര താന്‍ അവസാനിപ്പിക്കുകയാണ്.' മെസ്സിയെ ഉദ്ധരിച്ച് അര്‍ജന്റീന മാധ്യമം ദിയറിയോ ഡിപോര്‍ട്ടിവോ ഒലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഇനിയൊരുമത്സരത്തിന് വര്‍ഷങ്ങള്‍ എടുക്കും. അന്ന് കളിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല. അതുകൊണ്ട് ഇതോടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതാണ് മികച്ച സമയം-മെസ്സി പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

    ബുധനാഴ്ച നടന്ന സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ 3-0ന് തോല്‍പ്പിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad