Header Ads

  • Breaking News

    ഓൺലൈൻ സേവനങ്ങളുടെ അംഗീകൃത കേന്ദ്രങ്ങൾ അക്ഷയ മാത്രം; വ്യാജ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും




    വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങൾ അക്ഷയ മാത്രമാണെന്നും ‘ജനസേവന കേന്ദ്രങ്ങൾ എന്ന പേര് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ പോയി പൊതുജനങ്ങൾ വഞ്ചിതാകരുതെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സ്ഥാപനങ്ങൾ മുഖേന പൊതുജനങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ നിയമനടപടികൾ ഓൺലൈൻ പേരിൽ ചില സ്വകാര്യ കമ്പ്യൂട്ടർ സർക്കാരിന്റെ വിവിധ സേവനങ്ങൾ വ്യാജ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സർക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇത്തരം തുടരുകയാണ്. വ്യക്തികളുടെ രേഖകൾ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന ദുരുപയോഗം ചെയ്യാതിരിക്കാൻ പൊതുജനങ്ങൾ സർക്കാർ
    സേവന കേന്ദ്രമായ അക്ഷയ കേന്ദ്രങ്ങളെ ഉപയോഗിക്കാവുന്നതാണ് . അക്ഷയ കേന്ദ്രങ്ങൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അക്ഷര, അക്ഷയ് ഇ-നെറ്റ് ജനസേവന കേന്ദ്രം, സേവിക, ഈ മിത്രം, ജനസേവന കേന്ദ്രം എന്നിങ്ങനെ പല പേരുകളിൽ അമിത ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾക്ക് ഏകീകൃത കളർകോഡായ നീല വെള്ള, അക്ഷയ ലോഗോ പതിച്ച നെയിം ബോർഡ്, അക്ഷയ സേവന നിരക്കുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ അക്ഷയ ജില്ലാ ഓഫീസ്, ജില്ലാ ഭരണകൂടം, അക്ഷയ സംസ്ഥാന ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സംവിധാനങ്ങളുടെ കർശന നിരീക്ഷണത്തിൽ പ്രവർത്തിക്കുന്നതിനാൽ പൊതുജങ്ങളുടെ രേഖകൾ സുരക്ഷിതവും, കാര്യക്ഷമവും ആയി സർക്കാർ/സർക്കാർ ഇതര സേവനങ്ങൾ ആധികാരികമായും, സുതാര്യമായുംവിശ്വസ്തതയോടെയും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്ന സർക്കാർ സംവിധാനമായ ജനസേവന കേന്ദ്രങ്ങൾ ആണ് അക്ഷയ കേന്ദ്രങ്ങൾ. ഇ-ഡിസ്ട്രിക്ട് സേവനങ്ങൾക്കുള്ള അപേക്ഷ ഔദ്യോഗികകമായ ലോഗിൻ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമേ പൊതു ജനങ്ങൾ സമർപ്പിക്കാൻ പാടുള്ളൂ. വ്യക്തിഗത ലോഗിനുകൾ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ ജനസേവന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളോ പരാതികളോ അക്ഷയ ജില്ലാ ഓഫിസിൽ അറിയിക്കാം. ഫോൺ 0483 2739027. ഇ.മെയിൽ: adompm@gmail.com.

    No comments

    Post Top Ad

    Post Bottom Ad