Header Ads

  • Breaking News

    നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് മയക്കി, പീന്നീട് ക്രൂര പീഡനം, കണ്ണൂരിൽ 15 കാരൻ 6 മാസം മുമ്പും പീഡിപ്പിക്കപ്പെട്ടു, 2 പേർക്കെതിരെ പോക്സോ കേസ്



    കണ്ണൂർ: ആയിക്കരയിലെ 15 കാരനെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ്. 15 കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തത്. ആറ് മാസം മുമ്പും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 10 മുതലാണ് സംഭവത്തിന് തുടക്കം. കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. 15കാരനായ കുട്ടി കഞ്ചാവ് വിൽപ്പനക്കാരുടെ വലയിലാണ് അയൽവാസിയായ റഷീദിലൂടെയാണ്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തിയത്.


    No comments

    Post Top Ad

    Post Bottom Ad