Header Ads

  • Breaking News

    ഇരിക്കൂറിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് 5 വിദ്യാര്‍ഥികള്‍ അറസ്റ്റിൽ





    ഇരിക്കൂർ: ഫുള്‍ കൈ ഷർട്ടും താടിവെച്ചതും ഇഷ്ടപ്പെട്ടില്ലന്ന കാരണത്താൽ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. .ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ സഫ്വാന്‍ (19), അസ്നാദ് മുഹമ്മദ് (20), എല്‍കെ അന്‍സാര്‍ (19), സി തന്‍സീഫ് (19), വി മുഹമ്മദ് യാസീന്‍ (19) എന്നിവരെയാണ് ഇരിക്കൂര്‍ എസ്‌ഐ എംവി ഷിജുവും സംഘവും രാവിലെ അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഹലിനെയാണ് റാഗിങിന്റെ പേരില്‍ മര്‍ദ്ദിച്ചത്. ഫുള്‍ കൈ ഷര്‍ട് ധരിച്ചതും താടിവെച്ചതും ചോദ്യം ചെയ്ത സംഘം ബാത്‌റൂമില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

    മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ് നിരോധനനിയമന പ്രകാരമാണ് 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.



    No comments

    Post Top Ad

    Post Bottom Ad