കേന്ദ്ര സര്‍വീസില്‍ 4500അവസരം: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍വീസില്‍ പ്ലസ് ടു അടിസ്ഥാനയോഗ്യതയാക്കി അവസരം ഒരുക്കുന്ന കമ്പനി ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷക്കായി അപേക്ഷിക്കാം.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയില്‍ ആയിരിക്കും നിയമനം.
അംഗീകൃത ബോര്‍ഡ്/സര്‍വ്വകലാശാല നടത്തുന്ന പന്ത്രണ്ടാം ക്ല
"സ്/തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം.m (04-01-2023 നകം പാസായിരിക്കണം).
പ്രായപരിധി 18-27വയസ്സ്. ടയര്‍ |, ടയര്‍ || എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആയിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 4. _
No comments
Post a Comment