17 ലിറ്ററോളം മാഹി മദ്യവുമായി വില്‍പ്പനക്കാരന്‍ കല്‍പ്പറ്റയിൽ പിടിയില്‍
കല്‍പ്പറ്റ: കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പുളിയാര്‍മല ഭാഗത്ത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ഹരിനന്ദന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയില്‍ മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 16.8 ലിറ്റര്‍ മാഹി മദ്യം പിടികൂടി.
മദ്യം കടത്തിയ കല്‍പ്പറ്റ ചുഴലി സവിത നിവാസ് ബാലസുബ്രഹ്‌മണ്യ( 63)നെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിന്നീട് കോടതി റിമാന്റ് ചെയ്തു. ബാലസുബ്രഹ്‌മണ്യൻ എല്ലാ ആഴ്ചയും മാഹിയില്‍ പോയി മദ്യം കൊണ്ടുവന്ന് കല്‍പ്പറ്റ ഭാഗത്ത് വില്‍പ്പന നടത്താറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
പരിശോധനയില്‍ വയനാട് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വിനീഷ് പി.എസ്, സി.ഇ. ഒ മാരായ വി രഘു, എം സുരേഷ്, വി.ബി നിഷാദ് എന്നിവര്‍ പങ്കെടുത്തു.

No comments
Post a Comment