Header Ads

  • Breaking News

    പഴയങ്ങാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് 15 ആടുകളെയും,കോഴികളെയും കാണാതായി ;ജനങ്ങളിലെ പുലിപ്പേടി വർദ്ധിച്ചു.



     പഴയങ്ങാടി  :മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് നിന്നും 15 ആടുകളേയും ,കോഴികളെയും കാണാതായി .വനം വകുപ്പ് അധികൃതർ വന്ന് നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ നിന്ന് കാലടയാളവും ലഭിച്ചു ,ഇതോടെ ജനങ്ങളുടെ പരിഭ്രാന്തി വർദ്ധിച്ചു.

    പുലിയോ,മറ്റേതോ വലിയ വന്യ ജീവിയോ ആണെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചത്.ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ,സി സി ടി വി സ്ഥാപിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും അധികൃതർ അറിയിച്ചു .


    No comments

    Post Top Ad

    Post Bottom Ad