Header Ads

  • Breaking News

    15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയത് യുട്യൂബ് വീഡിയോ കണ്ട് മോതിരം ഇട്ടതിനാൽ



    കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിന‍ഞ്ചുകാരന്റെ മൊഴി അമ്പരപ്പിക്കുന്നത്. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുങ്ങിയത് ചെറിയ മോതിരമായതിനാൽ ജനനേന്ദ്രിയം വീർത്ത് വലുതായ നിലയിലായിരുന്നു.

    ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. ഗുരുതരാവസ്ഥയിലായി കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർക്ക് അത് പുറത്തെടുക്കാനാവാതെ വന്നപ്പോൾ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.

    വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെത്തി പ്രത്യേക ഫ്‌ളക്സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad