Header Ads

  • Breaking News

    അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് 15 ലിറ്റർ മാഹി മദ്യം പിടികൂടി




    അഴിയൂർ:ബൈക്കിൽ 15 ലിറ്റർ മാഹി വിദേശമദ്യം കടത്തിയതിന് കോഴിക്കോട് നന്മണ്ട പോയിൽ താഴം തറോൽ ബിജീഷ് എന്നയാളെ അറസ്റ്റ് ചെയ്തു.
    ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ഐ ബി പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ കെ,യും പാർട്ടിയും ചേർന്നാണ് മദ്യം പിടികൂടിയത്.

    മദ്യം കടത്താനുപയോഗിച്ച KL 57 E 2375 നമ്പർ ബജാജ് ഡിസ്കവർ 125 ബൈക്കും കസ്റ്റഡിയിലെടുത്തു.

    പരിശോധന സംഘത്തിൽ പി.ഒസോമസുന്ദരൻ, സി.ഇ.ഒ മാരായ പ്രസാദ്, ശ്യം രാജ്, പ്രജിത്, എന്നിവരും, IB യിലെ പോലീസ് ഓഫീസർമാരായ പ്രമോദ് പുളിക്കുൽ, പ്രജിത്, ചന്ദ്രൻ കുഴിച്ചാൽ, സിറാജ് എന്നിവരും പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad