മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂര്‍: മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലില്‍ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മെയില്‍ അകലെ വച്ചായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വെള്ളം കയറാന്‍ തുടങ്ങിയ ബോട്ട് വൈകുന്നേരത്തോടെ പൂര്‍ണമായും മുങ്ങി. ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റല്‍ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. എട്ടു തമിഴ്‌നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെയും പുലര്‍ച്ചെയോടെ അഴിക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ഇരുപത് ദിവസം മുമ്ബാണ് ഇവര്‍ മത്സ്യബന്ധനത്തിനായി മുനമ്ബത്ത് നിന്നും പുറപ്പെട്ടത്.
No comments
Post a Comment