എന്റെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്തത്, പരിഹസിച്ചത്: കൃപാസനം വിഷയത്തിൽ മറുപടിയുമായി നടി ധന്യ
Type Here to Get Search Results !

എന്റെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്തത്, പരിഹസിച്ചത്: കൃപാസനം വിഷയത്തിൽ മറുപടിയുമായി നടി ധന്യസിനിമാ -സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ധന്യ മേരി വര്‍ഗീസ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ധന്യ മേരി വര്‍ഗീസിനെതിരെ സോഷ്യല്‍മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസവും ട്രോളുമാണ് ഉയരുന്നത്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോയാണ് അതിന് കാരണം.

തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ ഇപ്പോള്‍. സാക്ഷ്യം പറഞ്ഞപ്പോള്‍ തിയ്യതികളും വര്‍ഷവും പരിഭ്രമത്തില്‍ തെറ്റി പറഞ്ഞതാണെന്നു ധന്യ വിശദീകരിക്കുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാന്‍ കൃപാസനത്തില്‍ നിന്നും ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരു സഹോദരന്‍ പറയുകയുണ്ടായി. എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാന്‍ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്. ഞാന്‍ കൃപാസനത്തില്‍ പോയ സമയത്ത് കോവിഡ് വന്നത് 2018ല്‍ ആണെന്ന് പറയുന്നുണ്ട്. അത് തെറ്റിപോയതാണ്. എനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം എന്നാല്‍ ആ ഒരു ടെന്‍ഷന്റെ പുറത്ത് പറഞ്ഞ് പോയതാണെന്ന്. അതിനാണ് എന്നെ ചിലര്‍ ട്രോളിയത്.’ ട്രോളിക്കോട്ടെ പക്ഷെ ക്യാഷ്‌ വാങ്ങിക്കൊണ്ടാണ് ഞാന്‍ സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഞാന്‍ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തില്‍ പറഞ്ഞത്. വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാന്‍ അത് ചെയ്തതെങ്കില്‍ അവര്‍ക്ക് അത് എഡിറ്റ് ചെയ്ത് വര്‍ഷം മാറ്റാമല്ലോ.’

‘പക്ഷെ ഞാന്‍ എന്റെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മള്‍ ഓരോ അനുഭവം അനുഭവിച്ച്‌ തീര്‍ത്തിട്ട് നല്ല അനുഭവം കിട്ടുമ്പോള്‍ പറയുന്നതാണ് അനുഭവ സാക്ഷ്യം. ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവര്‍ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിന് തൊട്ട് അടുത്താണ്. ഞങ്ങള്‍ വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി.ഞാന്‍ അവിടെ പോയത് എന്റെ വിശ്വാസം. അതിന്റെ തൊട്ട് അടുത്ത് എത്തിയപ്പോള്‍ വണ്ടി ഓഫായത് ഒരുപക്ഷെ ഇത് പറയാനുള്ള ഒരു നിമിത്തമാകാമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നമ്മള്‍ വിശ്വസിക്കുന്ന കാര്യത്തില്‍ നില്‍ക്കാനുള്ള അവകാശം നമ്മള്‍ക്കുണ്ട്. എന്റെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്തത്.’

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad