Header Ads

  • Breaking News

    പാലിന് മാത്രമല്ല, മദ്യത്തിനും വില കൂടും: 10 രൂപ വരെ വർധിപ്പിച്ചേക്കും



    തിരുവനന്തപുരം: മദ്യത്തിന് വിലകൂട്ടുന്നത് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്കു വരും. എല്ലാ ബ്രാന്‍ഡുകള്‍ക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുമാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയോ എന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും. നേരിയ വിലവര്‍ധന മതി എന്നാണ് സര്‍ക്കാരിലെ പൊതു അഭിപ്രായം. അ‍ഞ്ചു മുതല്‍ പത്തു രൂപ വരെ കൂട്ടുന്നതിനാണ് സാധ്യത.

    മദ്യകമ്പനികള്‍ ബവറിജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടി വരെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് വരിക. ഈ നഷ്ടം നികത്തുന്നതിനാണ് വിലവര്‍ധന ആലോചിക്കുന്നത്.

    ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രിസഭക്ക് മുന്നില്‍വരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പില്‍ നിന്ന് നിയോഗിച്ച് 205 ജീവനക്കാരെ തിരികെ വിളിക്കുന്നതും അജണ്ടക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭായോഗം ആലോചിക്കും.


    No comments

    Post Top Ad

    Post Bottom Ad