Header Ads

  • Breaking News

    നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം; പരിശോധന കർശനമാക്കാൻ തീരുമാനം




    ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ ഉപയോഗം തടയാന്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ വ്യാപക പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. നിയമം ലംഘിച്ചാല്‍ ഒരുതവണ 10,000 രൂപ പിഴ ഈടാക്കും. തുടര്‍ന്ന് ആവര്‍ത്തിച്ചാല്‍ 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും. താലൂക്ക് തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വിഭാഗം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവര്‍ അംഗങ്ങളായ താലുക്ക്തല പരിശോധന സ്‌ക്വാഡുകള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ ശേഖരിച്ചു വെക്കരുതെന്നും. ഉപയോഗം പുര്‍ണ്ണമായും നിര്‍ത്തണമെന്നും സബ് കളക്ടര്‍ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad