Header Ads

  • Breaking News

    ഇത്തരം പേരുള്ള ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യത്ത് പ്രവേശനമില്ല;പാസ്‌പോർട്ട് പരിശോധിക്കാൻ നി‌ർദേശിച്ച് വിമാനകമ്പനികൾ


    അബുദാബി: ഒറ്റപ്പേരുള്ള ഇന്ത്യക്കാർക്ക് പ്രവേശനം വിലക്കി യു എ ഇ. ഇന്ത്യൻ പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള യാത്രക്കാരെ യു എ ഇയിലേയ്ക്കും തിരിച്ചും പോകാൻ അനുവദിക്കില്ലെന്ന് യു എ ഇ ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചു. ടൂറിസ്റ്റ് വിസ, സന്ദർശന വിസ,താത്‌കാലിക വിസ എന്നിങ്ങനെയുളള വിസകൾക്കാണ് വിലക്ക് ബാധകമാകുന്നത്.

    യു എ ഇ റസിഡന്റ് കാർഡ് ഉടമകൾക്കും പെർമനന്റ് വിസ, തൊഴിൽ വിസ എന്നിവ ഉള്ളവർക്കും വിലക്ക് ബാധകമല്ല. ഇവർ ഒരേപ്പേര് തന്നെ ആദ്യപേരിന്റെ കോളത്തിലും അവസാന പേരിന്റെ കോളത്തിലും ചേർത്താൽ മതിയാകും. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. പുതിയ മാർഗനിർദേശം പ്രകാരം യാത്രക്കാരന്റെ ആദ്യപേരും അവസാന പേരും പാസ്‌പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസ്, സ്‌പൈസ് ജെറ്റ് എന്നീ എയർലൈനുകൾ പാസ്പോർട്ടിൽ പേരുവിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകി. പുതിയ നിർദേശങ്ങൾ വിവിധ എയർലൈനുകൾ നടപ്പിലാക്കി തുടങ്ങിയതിന് പിന്നാലെ യു എ ഇയിൽ പുറത്തേയ്ക്ക് സഞ്ചരിക്കുന്നതിൽ നിരവധി ഇന്ത്യക്കാരെ വിലക്കിയതിതായി ചില അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

    അതേസമയം, പുതിയ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നുവെങ്കിലും വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പോ നിലവിലുള്ള രേഖകളിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പോ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാനാണ് ട്രാവൽ ഏജന്റുമാർ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad