Header Ads

  • Breaking News

    ‘ചാനലുകള്‍ പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം’പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍



    ദില്ലി:ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം. അപ് ലിങ്കിങ്, ഡൗൺ ലിങ്കിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് പുതുക്കിയത് .പൊതു താല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം എന്നും നിർദേശമുണ്ട്. ദേശീയ താൽപര്യമുളള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം. 30 മിനിറ്റ് പരിപാടി ആണ് ചാനലുകൾ നൽകേണ്ടത്, സ്ത്രീ ശാക്തീകരണം , കൃഷി, അധ്യാപനം എന്നീ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad