Header Ads

  • Breaking News

    സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശാസ്ത്ര


     




    സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിൻ്റെ സഹകരണത്തോടെ ശാസ്ത്ര മാടായി ക്രസൻ്റ് ബി.എഡ് കോളേജിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ രൂപാ മധുസൂദനൻ ഉദ്ഘാടനം ചെയ്തു 

    നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്നു വരുന്ന എല്ലാ അതിക്രമങ്ങളേയും ഫലപ്രദമായിതടയാൻ ഒട്ടേറെ നിയമങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും പൊതുജനങ്ങൾ അവയെക്കുറിച്ച് വേണ്ടത്ര മനസിലാക്കിയിട്ടില്ല എന്നതുകൊണ്ടു അവയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്ന് ഏറെ പ്രാധാന്യമുണ്ടെണ് ഉൽഘാടക വ്യക്തമാക്കി.

    കോളേജ് പ്രിൻസിപ്പാൾ ഡോ.ജോസഫ് കച്ചറയിൽ അദ്ധ്യക്ഷത വഹിച്ചു.

    ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം വനിതാ സംരക്ഷണ രംഗത്ത് സർക്കാർ ചെയ്തു വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും ശാസ്ത്രയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന ഷെൽട്ടർ ഹോം പ്രവർത്തനങ്ങൾ ' ഗാർഹിക അതിക്രമം നേരിടുന്നവർക്ക് നൽകുന്ന സൗജന്യ നിയമസഹായം ,കൗൺസലിംഗ് സംവിധാനം എന്നീ സേവന പരിപാടി കളെക്കുറിച്ചും വിശദീകരിച്ചു.


    കോളേജ് സ്റ്റുഡൻസ് ചെയർമാൻ എ.കെ.അതീഷ് പരിപാടിക്ക് ആശംസയറിയിച്ചു.

    ശാസ്ത്ര എസ്.പി.സി ലീഗൽ കൗൺസലർ അഡ്വ .പ്രസന്ന മണികണ്ഠൻ സ്ത്രീ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച ക്ലാസ് കൈകാര്യം ചെയ്തു കോളേജ് അസി.പ്രൊഫസർ പി.വി.ഉമ സ്വാഗതവും ഷെൽട്ടർ ഹോം സുപ്രണ്ട് വിനീത ടി.പി നന്ദിയും പറഞ്ഞു 


    വനിതാ അതിക്രമ നിരോധന ദിനമായ നവമ്പർ 25ന്ന് ആരംഭിച്ച് മനുഷ്യാവകാശ ദിനമായ 

    ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിൻ്റെ ഭാഗമായി രാമപുരം നേഴ്സിങ്ങ് കോളേജിൽ ആരംഭിച്ച ബോധവൽക്കരണ പരിപാടി ഇതിന്നകം മാടായി ദ്വിലീപ് സ്മാരക വായനശാല, കുണ്ടിൽത്തടം അങ്കൺവാടി ,മാട്ടൂൽ ഹയർ സെക്കണ്ടറി സ്കൂൾ, കരിവെള്ളൂർ, തുടങ്ങി വിവിധ പ്രദേശങ്ങളിൽ  സംഘടപ്പിച്ചു കഴിഞ്ഞു. തുടർന്ന് കോറോം ,എഴോം. ചെറുതാഴം കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പരി പാടി സംഘടിപ്പിക്കും


    No comments

    Post Top Ad

    Post Bottom Ad