Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ



    പരീക്ഷാവിജ്ഞാപനം

    അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 22.11.2022 മുതൽ 26.11.2022 വരെ പിഴയില്ലാതെയും 28.11.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷൻ വിദ്യാർഥികൾ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ.  സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർഥികൾ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 01.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

     

    തീയതി നീട്ടി

    രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 17.11.2022 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 19.11.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.


    ടൈംടേബിൾ

    14.12.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

     

    പ്രായോഗിക പരീക്ഷ

    രണ്ടാം സെമസ്റ്റർ ബി. എസ്. സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ) മെയ് 2022 പ്രായോഗിക പരീക്ഷ 21.11.2022, 22.11.2022, 23.11.2022 തീയതികളിൽ കോളേജ് ഫോ4 കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ വച്ച് നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

     

    പരീക്ഷാ വിജ്ഞാപനം

    കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ എം എ / എം എസ് സി/ എം സി ജെ / എം എഡ് / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം ബി എ പരീക്ഷകൾ ഡിസംബർ 05 ന് ആരംഭിക്കും. പരീക്ഷക്ക് പിഴയില്ലാതെ നവംബർ 17 വരെയും പിഴയോട് കൂടി നവംബർ 21 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.


    പരിസ്ഥിതി ബോധം പൊതു ബോധമാകണം; പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

    കേരളത്തിലെ സ്കൂൾ കരിക്കുലത്തിൽ പരിസ്ഥിതി ബോധനത്തിൽ അഴിച്ചുപണി അനിവാര്യമെന്നു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. വൈജ്ഞാനിക സമൂഹമായി മാറാൻ തയ്യാറെടുക്കുന്ന കേരളം അതിന്റെ സമീപകാല ദുരന്തങ്ങളും അനുഭവങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള പരിസ്ഥിതി വിദ്യാഭ്യാസ നയമാണ് മുന്നോട്ട് വയ്ക്കേണ്ടത്. എസ് സി ഇ ആർ ടി യും എറണാകുളം ഡി ഐ ഇ ടി  യും ചേർന്ന് കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിലെ ഭൂമിശാസ്ത്ര വകുപ്പിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധന സെമിനാർ: നാമ്പ്- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പരിസ്ഥിതി വിദ്യാഭ്യാസ നയം രൂപം നൽകാനായി രൂപീകരിക്കപ്പെട്ട ഫോക്കസ് ഗ്രൂപ്പ് വിവിധ തലങ്ങളിലുള്ള പരിസ്ഥിതി ചിന്തകരിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നതിന്റെ ഭാഗമായാണ്  പയ്യന്നൂർ ക്യാമ്പസ്സിൽ ശ്ശില്പ ശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, പരിസ്ഥിതി സംഘടന കളുടെ പ്രതിനിധികൾ വിദ്യാഭ്യാസ പ്രവർത്തകർ, വിഷയ വിദഗ്ധർ എന്നിവരെ ഏകോപിപ്പിച്ച ശില്പശാല  ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്കും മികച്ച അനുഭവം ആയി മാറി. ഫോക്കസ് ഗ്രുപ്പിന്റെ ചെയർമാൻ മുൻ ഐ ആർ ടി സി   ഡയറക്ടർ കൂടിയായ ഡോ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ ഫോക്കസ് ഗ്രുപ്പിനു വേണ്ടി പ്രൊഫ. കെ. പി. കൃഷ്ണൻ കുട്ടി കരട് നയരേഖ അവതരിപ്പിച്ചു. പുതിയ സാഹചര്യത്തിൽ നയസമീപനംഎങ്ങനെ ആവണമെന്ന് എറണാകുളം ഡയറ്റിനു വേണ്ടി സീനിയർ അദ്ധ്യാപിക ഇന്ദു. പി യും നിലവിലുള്ള പഠപുസ്തകങ്ങളിലെ പരിസ്ഥിതി വിഷയങ്ങളുടെ ഘടന ഫോക്കസ് ഗ്രുപ്പ് അംഗം ജിജി വർഗീസും അവതരിപ്പിച്ചു.  പരിസ്ഥിതി ബോധനം ഏതൊക്കെ മേഖലകളിൽ കൃത്യമായ ഇടപെടലുകൾ നടത്തണം എന്ന് ഫോക്കസ് ഗ്രുപ്പ് അംഗം ഡോ. സതീഷ് ചന്ദ്രൻ വിശദീകരിച്ചു. തുടർന്ന് കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും, മണ്ണ് ജലം  കൃഷി, ജ്യവ വൈവിദ്യം, പരിസ്ഥിതി ശോഷണവും മാലിന്യ പരിപാലനവും എന്നിങ്ങനെ നാലു വിഷയങ്ങളിൽ സാമാന്തര ചർച്ചകളും അവതരണങ്ങളും നടന്നു. പരിപാടിയുടെ കോർഡിനേറ്റർ കൂടിയായ ഭൂമി ശാസ്ത്ര വകുപ്പ് മേധാവി ഡോ. ടി. കെ. പ്രസാദ് ചർച്ച നിയന്ത്രിച്ചു. വൈദേശികമായ മികച്ച മാതൃകകൾക്കൊപ്പം പ്രാദേശികമായ മികച്ച മാതൃകകളും ഉൾക്കൊണ്ടുകൊണ്ട് മികച്ച പരിസ്ഥിതി ബോധവും ബോധനവും കേരളത്തിൽ  സൃഷ്ടിക്കാൻ ശില്പശാല  തീരുമാനിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ സുജിത. വി നന്ദി പറഞ്ഞു.



    No comments

    Post Top Ad

    Post Bottom Ad