സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമാകുന്നു
Type Here to Get Search Results !

സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമാകുന്നു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് തട്ടിപ്പുകാർ വീണ്ടും രംഗത്ത് വന്നത്. മലപ്പുറം ജില്ലയിൽ നിരവധി യുവാക്കൾ ഈ തട്ടിപ്പിന് വിധേയമായി. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ആപ്പുകൾ തട്ടിപ്പ് നടത്തുന്നത്. ആധാർ കാർഡും, പാൻകാർഡും ഉണ്ടെങ്കിൽ എളുപ്പത്തിൽ വായ്പ നൽകാം എന്നതാണ് വാഗ്ദാനം. ഉടൻ പണം ലഭിക്കുമെന്നതിനാൽ ആളുകൾ പെട്ടെന്ന് ആകർഷിക്കപ്പെടും.

ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും വിവരങ്ങളും ഇവർ ചോർത്തിയെടുക്കും. തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും. പിന്നെ കോണ്ടാക്ടിലുള്ള മുഴുവൻ പേർക്കും അശ്ലീല സന്ദേശമയക്കുകയും, സൈബർ അറ്റാക്ക് നടത്തുകയും ചെയ്യും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad