Header Ads

  • Breaking News

    കല്യാണത്തിന് വിളിച്ചില്ല’: കല്യാണ വീട്ടിൽ തല്ലുമാല, വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്



    തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഭവത്തിൽ പരുക്ക് പറ്റി. വിവാഹത്തിന് ക്ഷണിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ ആണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

    കല്യാണവീട്ടിൽ സൽക്കാരം നടക്കുന്നതിനെ ഒരാൾ എത്തി തന്നെ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വധുവിന്റെ അച്ഛനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ വധുവിന്റെ അച്ഛനെ ഇയാൾ തല്ലുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സംഘര്‍ത്തില്‍ പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

    No comments

    Post Top Ad

    Post Bottom Ad