പതിമൂന്നര ലിറ്റർ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ.
പാപ്പിനിശേരി : വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന പതിമൂന്നര ലിറ്റർ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറുശി സ്വദേശി ആശൈതമ്പി (42) യെയാണ് റേഞ്ച് എക്സൈസ് ഗ്രേഡ് അസി.ഇൻസ്പെക്ടർ ടി. സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. മദ്യ ശേഖരവുമായി പോകുകയായിരുന്ന യുവാവിനെ പാപ്പിനിശേരിയിൽ വെച്ചാണ് പിടികൂടിയത്.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം.കെ.സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി പി മനോഹരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ശ്രീജിത്ത്, കലേഷ്, ശ്രീജിൻ എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment